KeralaLatest NewsNews

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ, സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത്

തിരുവനന്തപുരം: സംസ്ഥാന ബ‍ജറ്റിൽ വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങൾ നടത്തിയ സർക്കാർ പരസ്യം നൽകി ധൂർത്തടിക്കുന്നത് ലക്ഷങ്ങൾ. ഇലക്ട്രോണിക് പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് പരസ്യം നടത്താനാണ് സർക്കാരിന്‍റെ പുതിയ നീക്കം. ഇതനായി അഞ്ച് കോടിയാണ് ചെലവഴിക്കുന്നത്. സര്‍ക്കാരിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി അഞ്ചു ജില്ലകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അ‍ഞ്ചുകോടി രൂപ ചെലവിടുന്നതെന്നാണ് ലഭിക്കുന്ന വിവരം.

എല്‍ഇഡി സ്ക്രീന്‍ അടങ്ങുന്ന 55 ഹോര്‍ഡിങ്സുകള്‍ സ്ഥാപിക്കുന്നതിനാണ് ഇത്രയും തുക. ഒരു ഹോര്‍ഡിങ്ങിന്‍റെ തുക പത്തു ലക്ഷത്തിനു മുകളില്‍ വരും. പ‌ഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ലക്ഷ്യം. സെമിഫൈനലിൽ എങ്ങനെയും വിജയം ഉറപ്പിച്ച് ആത്മവിശ്വാസം നേടാനാണ് സർക്കാർ ശ്രമം.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാർ നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പിആര്‍ഡിയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button