വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും,;ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ എന്നിവ മാറാന്‍ സഹായിക്കുന്ന രണ്ട് തരം ഫേസ്പാക്കുകളെ കുറിച്ചറിയാം..മുഖത്തെ ചുളിവുകള്‍ അകറ്റാനും നിറം വര്‍ധിപ്പിക്കാനും ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഫേഷ്യല്‍ ചെയ്യാറുണ്ടാകുമല്ലോ. ഇനി മുതല്‍ ഫേഷ്യല്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാം. വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ എന്നിവ മാറാന്‍ സഹായിക്കുന്ന രണ്ട് തരം ഫ്രൂട്ട് ഫേസ് പാക്കുകളെ കുറിച്ചറിയാം…
ഓറഞ്ച് പീല്‍ ഫേസ് പാക്ക്
ഓറഞ്ച് പീല്‍ ഫേസ്പാക്ക് ഇടുന്നത് ബ്ലാക്ക്‌ഹെഡ്‌സും പൂര്‍ണമായി മാറാന്‍ സഹായിക്കുന്നു. ആദ്യം മൂന്ന് ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുക. ശേഷം രണ്ട് ടീസ്പൂണ്‍ ഓറഞ്ച് പീല്‍ പൗഡറും രണ്ട് ടീസ്പൂണ്‍ തൈരും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
ഫേസ് പാക്ക്.
ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പോരാടാനും ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കാനും ഇതിന് കഴിയും. പപ്പെയ്ന്‍, വിറ്റാമിന്‍ എ എന്നിവയാല്‍ സമ്പന്നമായതിനാല്‍ പപ്പായയ്ക്ക് ചര്‍മ്മകോശങ്ങളെ പുറംതള്ളുന്നതിലൂടെ നീക്കംചെയ്യാം. പ്രകൃതിദത്ത മോയ്സ്ചുറൈസറായി ഇത് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഒരു കപ്പ് പഴുത്ത പപ്പായയും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തിടുക. 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ച്ചയില്‍ മൂന്നോ നാലോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
Post Your Comments