Latest NewsNewsIndia

രാഷ്ട്രത്തിന്റെ കേന്ദ്രസ്ഥാനത്ത് എപ്പോഴും ഹിന്ദുവാണ് ; രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ ഹിന്ദുവിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം : ആര്‍.എസ്.എസ് നേതാവ്

പനാജി: രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ ഹിന്ദു സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. രാഷ്ട്രത്തിന്റെ കേന്ദ്രസ്ഥാനത്ത് എപ്പോഴും ഹിന്ദുവാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വഗുരു ഭാരത്-ആര്‍.എസ്.എസ് കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ ഗോവയിലെ പനാജിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യം ഉണ്ടാക്കുക എന്നാല്‍ മറ്റ് സമുദായങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയെന്നല്ലെന്നും ഇന്ത്യയെ ഹിന്ദുവില്‍ നിന്ന് വേര്‍തിരിച്ച് കാണാനാവില്ല, കാലാതീത കാലം മുതല്‍ക്കേ ഇന്ത്യയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചത് ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ശക്തിപ്രാപിക്കുന്നത് ഒരിക്കലും അക്രമപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കില്ലായെന്ന് ലോകത്തോട് ആത്മവിശ്വാസത്തോടെ പറയാന്‍ നമുക്കാവും. ഹിന്ദുക്കള്‍ ഒരിക്കലും മറ്റ് രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കിയിട്ടില്ല. സ്വയം പ്രതിരോധത്തിനുള്ളതായിരുന്നു യുദ്ധങ്ങളെല്ലാം. ഹിന്ദുവിന്റെ പ്രത്യയശാസ്ത്രം ലോകം അംഗീകരിക്കുമ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും ലോകത്തിന് ആ മാര്‍ഗം കാണിച്ചുകൊടുക്കുകയാണ് ഇന്ത്യയുടെ ധര്‍മമെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button