എല്ലാ യാത്രക്കാരോടും എപ്പോഴും പറയാറുള്ള മുന്നറിയിപ്പാണ് വളവുകളില്‍ വേഗത കുറയ്ക്കണമെന്ന്. പലപ്പോഴും ഇത് കാര്യമാക്കാതെ വളവില്‍ വേഗതിയില്‍ വാഹനം ഓടിച്ച് അപകടം വിളിച്ച് വരുത്താറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ ആഴം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തരുന്ന വീഡിയോ ആണ് കേരള പോലീസ് അവരുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വളവുകളില്‍ വേഗത കുറയ്ക്കുക…. അമിത വേഗം അപകടകരം എന്ന ആമുഖത്തോടെയാണ് കേരളാ പോലീസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളവിലൂടെ അതിവേഗതയില്‍ വന്ന് ബൈക്കുകാരന്‍ നിയന്ത്രണം വിട്ട് മറിയുകയുകയും ശേഷം നിരവധി തവണ മലക്കം മറിഞ്ഞ ശേഷം ബൈക്ക് ഒരു വീടിന്റെ മുന്നില്‍ വന്ന് നില്‍ക്കുകയാണ്.എന്നാല്‍ ബൈക്കോടിച്ചിരുന്ന ആള്‍ ബൈക്കിന് പിന്നാലെ റോഡില്‍ തെറിച്ച് വീണ് അല്‍പ്പനേരം ഉരുണ്ട് വന്ന് വഴി സൈഡില്‍ ഉള്ള ഒരു കുറ്റിച്ചെടിയില്‍ വന്ന് വീഴുന്നതാണ് വീഡിയോയില്‍.
https://www.facebook.com/keralapolice/videos/533634377506509/
വീഴച്ചയുടെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ആള്‍ ഇറങ്ങി പുറത്തേക്ക് വരുന്നതും മറ്റൊരു ബൈക്ക് യാത്രക്കാരന്‍ എന്താണ് പറ്റിയതെന്ന് അറിയാന്‍ വേണ്ടി വണ്ടി നിര്‍ത്തുകയും ചെയ്തു. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായതെന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. തുടര്‍ന്ന് ഇയാള്‍ അപകടത്തില്‍പ്പെട്ട ബൈക്ക് എടുത്ത് ഓടിച്ച് പോകുന്നതും വീഡിയോയില്‍ കാണാം
Post Your Comments