Latest NewsKeralaNews

രജിത്തിനെതിരെ മഞ്ജു പത്രോസ് നടത്തിയ പരാമര്‍ശത്തില്‍ ക്ഷുഭിതനായി മോഹന്‍ലാല്‍

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറെയുള്ള പരിപാടിയാണ് ബിഗ്ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ അഞ്ചാം ആഴ്ച പൂര്‍ത്തിയാക്കി അതിന്‍റെ വാരന്ത്യഎപ്പിസോഡുകളിലേക്ക് കടക്കുകയാണ്. എന്നാല്‍ ഇത്തവണ പുറത്തു വന്നിരിക്കുന്ന പ്രമോ വീഡിയോ ചര്‍ച്ചയാകുന്നു. ക്ഷുഭിതനായ മോഹന്‍ലാല്‍ ആണ് വീഡിയോയില്‍.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ രജിത്തിനെതിരെ മഞ്ജു പത്രോസ് നടത്തിയ പരാമര്‍ശത്തിലാണ് മോഹന്‍ലാല്‍ ക്ഷുഭിതനായത്. വീഡിയോ പ്രമോ പ്രകാരം ‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല’ എന്ന ആറാം തമ്പുരാനിലെ ഡയലോഗ് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങുന്നത്. രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണ്, അല്ലെ മഞ്ജു എന്ന് മോഹന്‍ലാല്‍ പറയുന്നു. മഞ്ജു അപ്പോള്‍ ലാലേട്ട എനിക്കത് ഓര്‍മ്മയില്ലെന്ന് പറഞ്ഞു

ഓര്‍മ്മയില്ലെങ്കില്‍, ചോദിക്കൂ അടുത്തയാളോട് ഞാന്‍ എന്താ തമാശ പറയുകയാണോ എന്ന് മോഹന്‍ലാല്‍ ദേഷ്യത്തോടെ ചോദിച്ചു. രജിത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് രജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രജിത്ത് പറഞ്ഞതോടെ. അങ്ങനെ പറയാന്‍ പാടില്ല. സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്ന മമ്മൂട്ടി ഡയലോഗാണ് മോഹന്‍ലാല്‍ മഞ്ജുവിനോട്‌ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button