
കൊച്ചി: ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഡി.എ.എം.ഇ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും അവയുടെ ഒരു പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം എറണാകുളം തമ്മനത്തുളള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഫെബ്രുവരി 15-ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.
Post Your Comments