Latest NewsNewsIndia

എസ് ബി ഐ പലിശ നിരക്ക്: പുതിയ മാറ്റം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെയും ഭവന വായ്പയുടെയും പലിശനിരക്കുകൾ കുറച്ചു. റിസർവ് ബാങ്കിന്റെ പണവായ്പാ നയത്തിനു പിന്നാലെയാണ് പലിശ നിരക്ക് കുറച്ചത്. ഫെബ്രുവരി പത്തുമുതൽ മാറ്റം നിലവിൽവരും.

റിസർവ് ബാങ്കിന്റെ പണവായ്പാ നയത്തിൽ ഭവന, വാഹന, എം.എസ്.എം.ഇ. വായ്പകൾക്ക് കരുതൽ ധന അനുപാതം സൂക്ഷിക്കുന്നതിൽ ഇളവനുവദിച്ചതും കുറഞ്ഞ ചെലവിൽ ബാങ്കുകൾക്ക് ഫണ്ട് ലഭ്യമാക്കാൻ ദീർഘകാല റിപ്പോ ലേലം നടത്താനും തീരുമാനിച്ചതാണ് പലിശ കുറയാൻ കാരണമായത്.

രണ്ടുകോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് വിവിധ കാലാവധിക്കനുസരിച്ച് 0.10 ശതമാനം മുതൽ 0.50 ശതമാനം വരെയാണ് കുറവ്. മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപങ്ങളെക്കാൾ എല്ലാ കാലാവധിയിലും അരശതമാനം അധികപലിശ ലഭിക്കും. ഏഴുദിവസംമുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കൊഴികെ എല്ലാ വിഭാഗത്തിലും നിരക്കുകൾ കുറച്ചിട്ടുണ്ട്.

ALSO READ: മ​ല​പ്പു​റ​ത്ത് ആ​ര്‍​എ​സ്‌എ​സി​നെ​തി​രെ ബാനർ കെട്ടി കോലം തൂക്കി;മ​ത​സ്പ​ര്‍​ധ വളർത്തുമെന്ന് നാട്ടുകാർ; പോ​ലീ​സ് ചെയ്‌തത്‌

എം.സി.എൽ.ആർ. അടിസ്ഥാനമാക്കിയുള്ള ഭവനവായ്പാപലിശയിൽ 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലും ഇതു ബാധകമായിരിക്കും. ഇതോടെ പലിശനിരക്ക് 7.90 ശതമാനത്തിൽനിന്ന് 7.85 ശതമാനമാകും. ഈ സാമ്പത്തികവർഷം തുടർച്ചയായ ഒമ്പതാം തവണയാണ് എസ്.ബി.ഐ. ഭവനവായ്പാ പലിശനിരക്ക് കുറയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button