Latest NewsKeralaNews

മ​ല​പ്പു​റ​ത്ത് ആ​ര്‍​എ​സ്‌എ​സി​നെ​തി​രെ ബാനർ കെട്ടി കോലം തൂക്കി;മ​ത​സ്പ​ര്‍​ധ വളർത്തുമെന്ന് നാട്ടുകാർ; പോ​ലീ​സ് ചെയ്‌തത്‌

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ആ​ര്‍​എ​സ്‌എ​സി​നെ​തി​രെ ബാനർ കെട്ടി കോലം തൂക്കിയ സംഭവം വിവാദമാകുന്നു. കു​ന്നു​മ്മ​ല്‍ സ​ര്‍​ക്കി​ളി​ല്‍ ‘ഗാ​ന്ധി​യെ കൊ​ന്ന​ത് ആ​ര്‍​എ​സ്‌എ​സ്’ എ​ന്നെ​ഴു​തി​യ ബാ​ന​ര്‍ തൂ​ക്കി​യ​തി​ന് മ​ല​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​ന​റി​ല്‍ മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കു​ന്ന പ​രാ​മ​ര്‍​ശ​മു​ണ്ടെ​ന്നും ഒ​രു​വി​ഭാ​ഗം ആ​ളു​ക​ളെ ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത​ത്. ആ​ര്‍​എ​സ്‌എ​സ് യൂ​ണി​ഫോം ധ​രി​ച്ച​വ​രു​ടെ കോ​ല​വും കെ​ട്ടി​ത്തൂ​ക്കി​യി​രു​ന്നു.

അതേസമയം, ക​ര്‍​ണാ​ട​ക​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ അ​മ്മ​യേ​യും പ്ര​ധാ​നാ​ധ്യാ​പി​ക​യേ​യും പോ​ലീ​സ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ നാ​ല് ദി​വ​സം തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. ക​ര്‍​ണാ​ട​ക​യി​ലെ ബി​ദാ​ര്‍ ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ ജ​നു​വ​രി 21 ന് ​ആ​ണ് സ്കൂ​ളി​ല്‍ നാ​ട​കം അ​ര​ങ്ങേ​റി​യ​ത്.

നാ​ട​ക​ത്തി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം പൗ​ര​ത്വ നി​യ​മ​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​രു​ന്നു. ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. ആ​രാ​ണ് നാ​ട​ക​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​തെ​ന്നും അ​ധ്യാ​പ​ക​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്നു​മാ​ണ് പോ​ലീ​സ് തി​ര​ക്കി​യ​റി​യാ​ന്‍ ശ്ര​മി​ച്ച​ത്.

ALSO READ: മില്‍മ മലബാര്‍ മേഖല: യൂണിയന്‍ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണം സി പി എമ്മിന്

സ്കൂ​ളി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹം, മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ചോ​ദ്യം ചെ​യ്ത ശേ​ഷം ജ​നു​വ​രി 30 ന് ​പോ​ലീ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ അ​മ്മ​യെ​യും പ്ര​ധാ​നാ​ധ്യാ​പി​കയേയും അ​റ​സ്റ്റ് ചെ​യ്തു. സ്‌​ക്രി​പ്റ്റി​ല്‍ ഇ​ല്ലാ​ത്ത വാ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​മ്മ കു​ട്ടി​യെ പ​രി​ശീ​ലി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button