2015 ല്‍ 15ാം വയസില്‍ ലണ്ടനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐഎസ്‌ഐസ് ഭീകരനെ വിവാഹം കഴിച്ച ഷമീമ ബീഗത്തിന് ഇനി ശേഷിക്കുന്ന കാലം കൂടി സിറിയയില്‍ കഴിയാം. ഡച്ചുകാരനായ ഐഎസ്‌ഐസ് ഭീകരനെ ഭര്‍ത്താവായി സ്വീകരിച്ച ഷമീമയ്ക്ക് അയാളില്‍ ജനിച്ച മൂന്ന് കുട്ടികളും മരിച്ചിരുന്നു. മാത്രവുമല്ല അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഷമീമയുടെ ഭര്‍ത്താവും കൊല്ലപ്പെട്ടിരുന്നു. ഐഎസ്‌നെ സിറിയയില്‍ നിന്നും വേരോടെ പിഴുതെറിഞ്ഞതിനെ തുടര്‍ന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഷമീമ ശ്രമിച്ചെങ്കിലും ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയാണ് ഹോം ഓഫീസ് ഇതിന് വിലങ്ങിട്ടത്
ഷമീമ ഇതിനെതിരെ നല്‍കിയ അപ്പീലിലും പരാജയപ്പെട്ടതോടെയാണ് ശേഷിക്കുന്ന കാലം കൂടി സിറിയയില്‍ തന്നെ കഴിഞ്ഞു കൂടേണ്ടി വരുമെന്നുറപ്പായിരിക്കുന്നത്. ഈസ്റ്റ് ലണ്ടനില്‍ നിന്നും മറ്റ് രണ്ട് കൂട്ടുകാരികള്‍ക്കൊപ്പമായിരുന്നു ഷമീമ 2015ല്‍ സിറിയയിലേക്ക് പോകുന്നത്.കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കവെയാണ് ഷമീമയുടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഹോം ഓഫീസ് റദ്ദാക്കിയത്. ഭീകരവാദത്തിനായി ബ്രിട്ടനില്‍ നിന്നും പോകുന്നവര്‍ ഇവിടേക്ക് തിരിച്ച് വരേണ്ടതില്ലെന്ന ഹോം ഓഫീസിന്റെ കടുത്ത നിലപാടിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി.
സിറിയയില്‍ മൂന്ന് വര്‍ഷക്കാലം ഐസിസ് ഭരണം നിലനിന്നപ്പോള്‍ ഷമീമ ഐഎസ്‌ഐഐസിന്റെ സജീവ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്നു. ഐസിസിനെ സിറിയയില്‍ നിന്നും തൂത്തെറിഞ്ഞപ്പോള്‍ പിടികൂടിയ ഭീകരരെ പാര്‍പ്പിച്ചിരുന്ന സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ചായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ഇപ്പോള്‍ 20 വയസുള്ള ഷമീമ ജന്മം നല്‍കിയത്. ഈ ക്യാമ്പിലെ ജീവിതം നരകസമാനമാണെന്നും അതിനാല്‍ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തന്റെ കുട്ടിയെയും കൊണ്ട് വരാന്‍ അനുവദിക്കണമെന്നുമായിരുന്നു ഷമീമ ഹോം ഓഫീസിന് മുന്നില്‍ അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഭീകരവാദത്തിനായി നാടുവിട്ട ഷമീമയെ ബ്രിട്ടനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് എടുത്തിരുന്നത്. തുടര്‍ന്ന് സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് ഷമീമയുടെ മൂന്നാമത്തെ കുട്ടി മരിക്കുകയും ചെയ്തു
Post Your Comments