ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യ പൊരുതി തോറ്റു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതോടെയാണ് ന്യൂസിലന്‍ഡിന് പരമ്പര സ്വന്തമാക്കി. 22 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 48.3 ഓവറില്‍ 251 എല്ലാവരും പുറത്തായി. 55 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
നേരത്തെ ഇന്ത്യ കൂറ്റന്‍ തോല്‍വിയെ മുമ്പില്‍ കണ്ട സമയത്ത് ജഡേജ സൈനി കൂട്ടുകെട്ട് ഇന്ത്യക്ക് മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (3), പൃഥ്വി ഷാ (24) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. വിരാട് കോലിക്കും (15) കെ എല്‍ രാഹുലിനും (4) വലിയ റോളില്ലായിരുന്നു. അവരും പെട്ടെന്ന് മടങ്ങി. ശ്രേയസ് അയ്യര്‍ (52) ആണ് പിന്നെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അര്‍ധ സെഞ്ചുറി നേടിയ അയ്യരെ ബെന്നറ്റിന്റെ പന്തില്‍ ലാഥം പിടിച്ചുപുറത്താക്കി.
ഷാര്‍ദുല്‍ ഠാകൂര്‍ ഗ്രാന്‍ഹോമിന്റെ പന്തില്‍ മടങ്ങി. അപ്പോള്‍ ഏഴിന് 153 എന്ന നിലയിലായി ഇന്ത്യ. പിന്നാലെയായിരുന്നു സൈനിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനം. 49 പന്ത് നേരിട്ട താരം രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി. ജഡേജയ്ക്കൊപ്പം 76 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. സൈനി മടങ്ങിയതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. യൂസ്വേന്ദ്ര ചാഹല്‍ (12 പന്തില്‍ 10) ചെറുന്ന് നിന്നെങ്കില്‍ റണ്ണൗട്ട് വിനയായി. നീഷാം എറിഞ്ഞ 49ാം ഓവറിന്റെ മൂന്നാം ജഡേജ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ ലോങ് ഓഫില്‍ ഗ്രാന്‍ഹോമിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. 73 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്സ്. നീഷാമിന് പുറമെ ടിം സൗത്തി, കെയ്ല്‍ ജാമിസണ്‍, ഗ്രാന്‍ഹോം, ബെന്നറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത റോസ് ടെയ്ലറുടെ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ന്യൂസിലാന്‍ഡ് 273 എടുത്തത്. ടെയ്ലര്‍ 73 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ഗുപ്റ്റില്‍ 79 റണ്‍സ് എടുത്തു.
Post Your Comments