Latest NewsNewsInternational

തേനീച്ചകള്‍ക്ക് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു ; കാരണം ഇതാണ്

തേനീച്ചകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവു വരുന്നതായി പഠനറിപ്പോര്‍ട്ട്. വടക്ക അമേരിക്കയിലും യൂറോപ്പിലുമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി തേനീച്ചകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷണ ബിരുദ വിദ്യാര്‍ത്ഥിയായ പീറ്റര്‍ സോറൊ പറയുന്നത്.പ്രദേശത്തെ പൂക്കളുടെയും ചില കാര്‍ഷിക വിളകളുടെയും പരാഗണത്തില്‍ വലിയ പങ്കാണ് ഇവ വഹിക്കുന്നത്. ഇവ ചിലപ്പോള്‍ എവിടേക്കെങ്കിലും പലായനം ചെയ്യുകയോ അല്ലെങ്കില്‍ നശിച്ച് പോവുകയോ ചെയ്തിരിക്കാമ എന്നാണ് ഗവേഷകര്‍ പറയുന്നത്.

തേനീച്ചകളുടെ എണ്ണത്തില്‍ യൂറോപ്പില്‍ 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തേക്കാള്‍ 17 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.അതേസമയം അമേരിക്കയില്‍ ഇവ വംശനാശം നേരിടുന്നതായും കാനഡയില്‍ വലിയ തേനീച്ചകള്‍ പാടെ തുടച്ചു നീക്കപ്പെട്ടതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കടുത്ത ചൂട് അനുഭവപ്പെട്ടതോ ശക്തമായ താപനില വ്യതിയാനങ്ങള്‍ സംഭവിച്ചതോ ആയ സ്ഥലങ്ങലില്‍ അവയുടെ എണ്ണം വന്‍ തോതില്‍ കുറയുന്നതായും സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button