KeralaLatest NewsNewsIndia

‘പിണറായി സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ’; വിടി ബല്‍റാം

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്‍ മേലുളള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റൈ വാക്കുകള്‍ ആയുധമാക്കിയതിനെ വിമര്‍ശിച്ച് വിടി ബല്‍റാം. പിണറായി സഖാവ് ഉയിര്‍,സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

‘ചിലതീവ്രവാദ സംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞുകയറുന്നുവെന്ന’ പിണറായി വിജന്റെ വാക്കുകള്‍ പ്രധാനമന്ത്രി ആയുധമാക്കുകയായിരുന്നു. കേരളത്തില്‍ അനുവദിക്കാത്ത സമരങ്ങള്‍ ഇനി ദില്ലിയില്‍ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചിരുന്നു.

”ഇടതുപക്ഷത്തെ ചില സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ ചില പ്രതിഷേധസമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞു. അവര്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ അരാജകത്വം കാരണം നിങ്ങള്‍ കേരളത്തില്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ട് ഇതേ അരാജകത്വസമരങ്ങള്‍ ദില്ലിയിലും രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകുക?”, ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

പിണറായി സഖാവ് ഉയിര്‍ ??
സഖാവ് ഒരു കാര്യം പറഞ്ഞാല്‍ പിന്നെ ഗവര്‍ണറല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ അത് ഏറ്റ് പറഞ്ഞേ പറ്റൂ.

 

https://www.facebook.com/vtbalram/posts/10157320774674139

shortlink

Related Articles

Post Your Comments

Related Articles


Back to top button