CinemaLatest NewsNewsIndiaEntertainmentKollywood

വിജയിയെ കസ്റ്റഡിയിലെടുത്തത് വിജയ് സേതുപതിയുമായുള്ള സംഘട്ടന രംഗം അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, റെയ്ഡ് നടത്തി വെറുകൈയോടെ ആദായ നികുതി വകുപ്പ് മടങ്ങി, ഇനി ആരാധകർ കാത്തിരിക്കുന്നത് മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ചിനായി

തമിഴ് സിനിമാ ലോകത്തെയും ലോകമെമ്പാടുമുള്ള വിജയ് ആരാധകരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ റെയ്ഡായിരുന്നു താരത്തിന്‍റെ വസതിയിൽ 30 മണിക്കൂറോളം ആദായ നികുതി വകുപ്പ് നടത്തിയത്. എന്നാൽ താരം നികുതി വെട്ടിപ്പ് നടത്തിയന്നതിന് തെളിവുകളൊന്നും ഉദ്യോഗസ്ഥർക്ക് കണ്ടെത്തിനായില്ല എന്നാണ് റെയ്ഡിന് ശേഷം പുറത്തു വരുന്ന വിവരങ്ങൾ. കൂടുതൽ പരിശോധനകളും അന്വേഷണവും ആവശ്യമാണെന്ന ആദായ നികുതി വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിലെ പ്രസ്താവന ഒന്നും അവസാനിച്ചിട്ടില്ലെന്ന സൂചനയും തരുന്നു. വിജയ് തുടർന്നും തങ്ങളുടെ നിരീക്ഷണത്തിൽ തന്നെയാകും എന്നതാണ് ഇതിലൂടെ അവർ വ്യക്തമാക്കാൻ ഉദേശിക്കുന്നത്.

ഇതു തന്നെയാണ് റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോ എന്ന സംശയം കൂടുതൽ ശക്തമാക്കുന്നത്. 30 മണിക്കൂർ സമ്മർദ്ദം ചെലുത്തിയിട്ടും മറ്റു നടന്മാരെ പോലെ താൻ ആർക്കും വഴങ്ങില്ല എന്ന വ്യക്തമായ സന്ദേശമാണ് വിജയ് നൽകിയത്. അതു കൊണ്ട് തന്നെ ആയിരിക്കണം പൂർണമായും നടപടികളും തുടരന്വേഷണവും അവസാനിപ്പിച്ചെന്ന സൂചന നൽകാതെ ആദായ നികുതി വകുപ്പ് പ്രസ്താവന ഇറക്കിയത്. ഒരാൾ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ 30 മണിക്കൂർ ഒക്കെ രാജ്യത്തെ ആദായ നികുതി വകുപ്പിന് ധാരാളമാണ്.

പ്രതിഷേധം ഭയന്നാണ് വിജയ് ക്കെതിരെ നടപടി എടുക്കാത്തതെന്നും കരുതാൻ സാധിക്കില്ല. കാരണം ഒരു ദിവസത്തിലേറെ നടനെ വീട്ടു തടങ്കലിൽ ചോദ്യം ചെയ്തിട്ടും, അറസ്റ്റിന്‍റെ പ്രതീതി ഉണ്ടായിട്ടും ഒരു അനിഷ്ട സംഭവങ്ങളും സിനിമാ താരങ്ങളെ ദൈവങ്ങളെ പോലെ കാണുന്ന തമിഴ്നാട്ടിൽ ഉണ്ടായില്ല. അപ്പോൾ വിജയിയുടെ വീട് അരിച്ചു പെറുക്കിയിട്ടും തെളിവുകൾ ഒന്നും ലഭിച്ചില്ല എന്നത് തന്നെയാണ് കാരണമെന്ന് പറയേണ്ടി വരും. ഒരു പൈസ പോലും വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടില്ല എന്നും ആദായ നികുതി വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോൾ പിന്നെ എന്തിന് ഈ റെയ്ഡ് എന്ന ചോദ്യമാണ് ഉയരുന്നത്. താരത്തിന്‍റെ സമീപ കാല സിനിമകളും അതിന്‍റെ ഓഡിയോ ലോഞ്ച് പരിപാടികളും ശ്രദ്ധിച്ചാൽ ഒരു കാര്യം വളരെ കൃത്യമായി മനസിലാകും. തുറന്ന രാഷ്ട്രീയം തന്നെയാണ് താരം കുറച്ചു നാളുകളായി പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് ബിജെപി ക്കും, എഐഡിഎംകെ യ്ക്കും എതിരെയാണ്. നിലവിൽ കമലഹാസനും രജനീകാന്തും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറഞ്ഞു കഴിഞ്ഞു. എന്നാൽ രജനിയുടെ സംഘപരിവാർ അനുകൂല രാഷ്ട്രീയത്തിന് ദ്രാവിഡ മണ്ണിൽ സ്ഥാനമില്ലെന്നത് വ്യക്തമാണ്. കമല ഹാസന്‍റെ പാർട്ടിക്കും സാധാരണ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. രജനിക്ക് ഫാൻ ബേസ് ഉണ്ടായിട്ടും രാഷ്ട്രീയ നിലപാട് വില്ലനായപ്പോൾ, കമലിന് തടസ്സമാകുന്നത് ഫാൻ ബേസിലെ ഏറ്റക്കുറച്ചിലുകളാണ്.

എന്നാൽ ഇതു രണ്ടും വിജയിയുടെ കാര്യത്തിൽ അനുകൂലമാണ്, അദേഹത്തിന്‍റെ ഫാൻ ബേസ് അതിശക്തമാണ്. രാഷ്ട്രീയ നിലപാടുകൾ പുരോഗമനപരവും തമിഴ് മക്കൾ അംഗീകരിക്കുന്നതുമാണ്. ലാളിത്യം നിറഞ്ഞ പെരുമാറ്റവും, സിനിമകളിലെ പോലെ പഞ്ച് ഡയലോഗുകൾ ഉപയോഗിച്ചുള്ള സംസാര രീതിയും ഒക്കെ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇതിനെയാണ് തമിഴ്നാടിന്‍റെ അധികാരം പിടിക്കാൻ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും പേടിക്കുന്നതും. നിലവിൽ വിജയിക്ക് പകരം വെയ്ക്കാനായി മറ്റൊരു സൂപ്പർ താരവും തമിഴ് സിനിമാ ലോകത്തില്ല. പ്രതിഫലത്തിന്‍റെ കാര്യത്തിലും തുടർച്ചയായ വിജയ ചിത്രങ്ങളുടെ കാര്യത്തിലും വിജയ് റൊമ്പ ദൂരം മുന്നിലാണ്. സിനിമാ രംഗത്ത് നിന്നും രാഷ്ട്രീയത്തിലെത്തി ശോഭിച്ചവരുടെ പട്ടികയിൽ വിജയിയും ഇടം പിടിച്ചാൽ അതിശയിക്കേണ്ടതില്ല.

ബിഗിൽ മാത്രമാണ് സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ പ്രത്യക്ഷമായ രാഷ്ട്രീയം പറയാതിരുന്ന വിജയ് ചിത്രം. എന്നാൽ ശക്തമായ സ്ത്രീപക്ഷ ആശയങ്ങൾ പറഞ്ഞ സിനിമയായിരുന്നു ബിഗിൽ എന്നതും എടുത്തു പറയേണ്ടതാണ്. ജനങ്ങളുടെ വിശ്വാസം നേടാൻ വിജയിയുടെ പെരുമാറ്റ രീതിക്ക് പെട്ടന്ന് തന്നെ സാധിക്കും. ഏതായാലും പത്രസമ്മേളനം വിളിച്ച് വിജയ് റെയ്ഡിനെ കുറിച്ച് പ്രതികരിക്കാൻ സാധ്യതയില്ല. അദേഹത്തിന്‍റെ വേദി ഓഡിയോ ലോഞ്ചുകളാണ്. അവിടെയാണ് അദേഹം മനസ്സ് തുറന്ന് സംസാരിക്കുക. അതുകൊണ്ട് തന്നെ ഏവരും ഉറ്റു നോക്കുന്നത് മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ച് വേദിയിലേയ്ക്കാണ്. നിലപാടറിയാൻ, മറുപടി കേൾക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button