Latest NewsKeralaNews

ചെലവ് നിയന്ത്രിക്കും, സർക്കാർ ഇനി പുതിയ കാറുകൾ വാങ്ങില്ല

ചെലവുകൾ നിയന്ത്രിക്കാൻ ബജറ്റിൽ തീരുമാനം. സർക്കാർ ഇനി പുതിയ കാറുകൾ വാങ്ങില്ല. പകരം മാസ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കും. ഇരട്ട പെൻഷൻകാരെ ഒഴിവാക്കി 700 കോടി രൂപ ലാഭിക്കും

ക്ഷേമപെൻഷനുകളിൽ മസ്റ്ററിങ് നടത്താത്ത 4.98 ലക്ഷം പേരെ ഒഴിവാക്കും. ഇതോടെ 700 കോടി രൂപ ലാഭിക്കാനാകും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പരിശോധന തുടരും.

ഒരു കുട്ടിക്ക് ഒരു തസ്തിക അംഗീകരിക്കാനാകില്ല. സർക്കാർ അനുവാദമില്ലാതെ സ്കൂളുകളിൽ അധ്യാപക തസ്തിക അനുവദിക്കില്ല. ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് 1500 കോടി രൂപ ലാഭിക്കും. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം ചെലനവ് വർധിപ്പിക്കുമെന്നും ധനമന്ത്രി.

ജിഎസ്ടി സംവിധാനം മെച്ചപ്പെടുത്താൻ 12 ഇന കർമപരിപാടി. ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും നികുതി പിരിവിലേക്ക് നിയോഗിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button