ചെലവും നിയന്ത്രിച്ചും സാധാരണക്കാരെ ബാധിക്കാത്ത നികുതി വർധനവ് വരുത്തിയും സംസ്ഥാന ബജറ്റ്. ഭൂമിയെ അടിസ്ഥാനമാക്കിയാണ് മിക്ക നികുതി വർധനവുകളും.
പോക്കുവരവ് ഫീസ് പുതുക്കി. സ്റ്റാമ്പ് ആക്ട് പരിഷ്ക്കരിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. പ്രതീക്ഷിക്കുന്നത് 200 കോടി. ആഡംബര നികുതി വർധിപ്പിച്ചു. 16 കോടിരൂപ അധിക വരുമാനം പ്രതീക്ഷ. വൻകിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി.
മറ്റൊരു വരുമാന മാർഗം വാഹനങ്ങളാണ്. വിലകൂടിയ കാറുകൾക്കും ബൈക്കുകൾക്കും നികുതി കൂട്ടി.
രണ്ടു ലക്ഷം രൂപവരെ വിലയുള്ള മോട്ടർ വാഹനങ്ങൾക്ക് 1 ശതമാനവും 15ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചു. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടി രൂപയുടെ അധികവരുമാനം.
അതേസമയം ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നികുതി നിർദേശങ്ങളും ബജറ്റിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ 5 വർഷത്തെ നികുതി ഒഴിവാക്കി.
Post Your Comments