തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് 9നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. തൊഴിൽ സബ്സിഡി പ്രഖ്യാപനവും ക്ഷേമ പെൻഷനിൽ 100 രൂപ വർധനയുമാണ് പ്രതീക്ഷിക്കുന്ന പ്രധാന പ്രഖ്യാപനങ്ങൾ. 2018-19ൽ കേരളത്തിന്റെ വളർച്ച 7.5 %. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിശുക്കു കാട്ടാത്ത ബജറ്റാകും മന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുകയെന്നാണ് സൂചന.
5 ലക്ഷത്തോളം അനർഹരെ ഒഴിവാക്കിയതു വഴി ലാഭിക്കുന്ന പണം കൊണ്ട് ക്ഷേമ പെൻഷൻ തുക 100 രൂപ വർധിപ്പിക്കും. 20,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിക്കു കീഴിൽ അടുത്ത സാമ്പത്തിക വർഷം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Post Your Comments