Latest NewsKeralaNews

സി എ ജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം; ധനമന്ത്രി

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സി എ ജിയുടെ വാദമുഖങ്ങൾ കേരളത്തെ എത്തരത്തിൽ ബാധിക്കുമെന്നതാണ് വിഷയം. സി എ ജി എടുക്കുന്ന നിലപാട് കെ ഫോൺ, ട്രാൻസ്‌ഗ്രിഡ് തുടങ്ങി പദ്ധതികളെ അട്ടിമറിക്കുന്നതാണ്. യു ഡി എഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. അതല്ലാതെ റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നു പറഞ്ഞ് പുകമറ സൃഷ്‌ടിക്കുകയല്ല വേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്‌ബി വായ്‌പ്പകൾ ഓഫ് ബഡ്‌ജറ്റ് വായ്‌പകളല്ല. അത് ഇന്ത്യയിൽ കേന്ദ്ര സംസ്ഥാന സർ‌ക്കാരുകൾ ചെയ്യുന്നുണ്ട്. ഇതൊക്കെ സംസ്ഥാന സർക്കാരിന്റെ പ്രത്യക്ഷ ബാദ്ധ്യതകല്ല. ഉത്തമ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ കരട് റിപ്പോർട്ടെന്ന് പറഞ്ഞത്. കിഫ്‌ബിക്ക് തനത് വരുമാനമില്ല. സി എ ജി ഓഡിറ്റ് നടത്തിയ സമയത്ത് കിഫ്‌ബി ആകെ വായ്‌പയെടുത്തത് മുവായിരത്തിൽപ്പരം കോടി രൂപയാണ്. ഒരു ഘട്ടത്തിലും സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കുകയുണ്ടായി.

അടിസ്ഥാനരഹിതമായ ആരോപണങ്ങളും നിഗമനങ്ങളുമാണ് സി എ ജി ഉയർത്തുന്നത്. കേളത്തിന്റെ വികസനത്തെ ശ്വാസം മുട്ടിക്കുകയാണ്. മസാല ബോണ്ടിന് ആർ ബി ഐ അനുമതിയുണ്ട്. ഭരണഘടനപരമായി മസാല ബോണ്ടിന് യാതൊരു പ്രശ്‌നവുമില്ല. കേരളത്തിനെതിരെ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. എ ജി പോലും എഴുതാത്ത കാര്യമാണ് ഡൽഹിയിൽ നിന്ന് കൂട്ടിച്ചേർത്തത്. സംസ്ഥാന സർക്കാരിനെ ഒരു കാര്യവും അറിയിക്കാതെയാണ് നിയമസഭയിൽ വയ്‌ക്കാൻ വേണ്ടി റിപ്പോർട്ട് നൽകിയതെന്നും തോമസ് ഐസക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button