KeralaLatest NewsNews

കെഎം മാണി സ്മാരകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുഭാഷ് ചന്ദ്രന്‍

മുംബൈ: അന്തരിച്ച മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎം മാണിയുടെ പേരില്‍ സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. കെഎം മാണിയുടെ സ്മാരകത്തില്‍ പണമെണ്ണുന്ന യന്ത്രം കൂടി കാണുമെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. മുംബൈ കേരളീയ സമാജത്തിന്റെ നവതി അഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎം മാണി സ്മാരകത്തിന് പണം അനുവദിച്ചതിനെതിരെ പലകോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ബാര്‍ കോഴ ആരോപണത്തെ ഓര്‍മ്മിപ്പിച്ച് ‘എന്റെ വക 500’ എന്ന് പറഞ്ഞ സംവിധായകനില്‍ നിന്ന് കൂടി പണം വാങ്ങണമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം അടക്കമുള്ളവര്‍ ഇതിനകം രംഗത്തെത്തിയിരുന്നു. കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ പഴയ ചില ഓര്‍മ്മകള്‍ ചികഞ്ഞെടുത്താണ് വി ടി ബല്‍റാം എംഎല്‍എ പരിഹസിച്ചിരിക്കുന്നത്. പരോക്ഷമായി ഇടതുപക്ഷത്തിനും സംവിധായകന്‍ ആഷിക് അബുവിനുമുള്ള ട്രോളാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബാര്‍ കോഴ ആരോപണത്തില്‍ കേരള രാഷ്ട്രീയം കത്തിനില്‍ക്കുന്ന സമയത്ത് കെ എം മാണിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.

അതേസമയം കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ച ബജറ്റ് നടപടിയില്‍ തെറ്റില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. മണ്‍മറഞ്ഞ് പോയവര്‍ക്ക് സ്മാരകം പണിയുന്നതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല ചോദിച്ചു. കെഎം മാണി സ്മാരകത്തിന് പണം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button