ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കുന്ന രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ അവസരം. മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്), ഫിറ്റർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), മെക്കാനിക് ഡീസൽ, പമ്പ് ഒാപറേറ്റർ കം മെക്കാനിക്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വയർമാൻ എന്നീ ട്രേഡുകളിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. പത്താംക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി) ജയവുമാണ് യോഗ്യത. മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്) ട്രേഡുകളിൽ പത്താം ക്ലാസ് ജയമോ തത്തുല്യമോ മാത്രം മതിയാകും. 161 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ തലോജ കോപ്പർ പ്രോജക്ടിലും അവസരമുണ്ട്. ഫിറ്റർ, ഇലക്ട്രീഷ്യൻ ട്രേഡുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. നാല് ഒഴിവുകളാണുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.hindustancopper.com/
രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി : ഫെബ്രുവരി 15
മഹാരാഷ്ട്രയിലെ തലോജ കോപ്പർ പ്രോജക്ടിൽ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി : ഫെബ്രുവരി 17
Post Your Comments