KeralaLatest News

കോട്ടയത്ത് ആനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരുക്ക് , രക്ഷപെട്ടത് തലനാരിഴയ്ക്

കോട്ടയം: പട്ടാപ്പകല്‍ കാട്ടാനയുടെ ആക്രമണം. മതമ്പയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കില്‍ പോകുന്നതിനിടെ റോഡിലേക്കു കയറിയ ആന തുമ്പിക്കൈ വീശി ബൈക്കില്‍ അടിക്കുകയും ബൈക്ക് മറിയുകയും ചെയ്യുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊമ്പ് കുത്തി കുഴിയാനിക്കല്‍ ഷാജിമോനാ(50)ണ് പരുക്കേറ്റത്. ഇടത്തേ കാല്‍ മുട്ടിനു പരുക്കേറ്റ ഷാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.സ്വകാര്യ എസ്‌റ്റേറ്റില്‍ ജോലിക്കാരനാണ് ഷാജി.

മോഷണം എന്ന് പറഞ്ഞാല്‍ ഇതാണ് മോഷണം; വാതിലുകളും ജനാലകളുമുള്‍പ്പടെ അടിച്ചുമാറ്റി, ഉടമ അറിഞ്ഞത് വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടപ്പോള്‍

സ്ഥിരം യാത്രചെയ്യുന്ന മണ്‍വഴിയിലൂടെ പോകുമ്പോഴാണ് ആനയുടെ ആക്രമണം. ബൈക്കിനടിയിലായിപ്പോയ ഷാജി ആന വീണ്ടും ആക്രമിക്കും മുന്‍പ് ഓടി രക്ഷപ്പെട്ടു. ബൈക്ക് ചവിട്ട് നശിപ്പിക്കാന്‍ ആന ശ്രമം നടത്തി. സംഭവം കണ്ട് നിന്ന തോട്ടത്തിലെ ജോലിക്കാരായ സ്ത്രീകള്‍ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞു.പ്രദേശത്ത് ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. സോളാര്‍ വേലികള്‍ തകര്‍ത്താണ് ജനവാസ മേഖലയില്‍ ആനകള്‍ കൂട്ടത്തോടെ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button