വുഹാന്‍: കൊറോണ വൈറസിനെ കുറിച്ച് ആദ്യ ഘട്ടത്തിൽ തന്നെ മുന്നറിയിപ്പ് നല്കിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ലി വെന്‍ലിയാങ് (34) ആണ് മരിച്ചത്. കൊറോണ ബാധയെക്കുറിച്ച് ഡിസംബര്‍ 30 ന് തന്നെ മുന്നറിയിപ്പ് നല്കിയ അദ്ദേഹത്തെ ചൈനീസ് ഭരണകൂടം നിശബ്ദമാക്കുകയായിരുന്നു. മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യതതാണ് കൊറോണ ബാധയേൽക്കാൻ കാരണം.
സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം മാരക രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സഹപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം സന്ദേശമയവുമയച്ചു. 2003 ല്‍ മഹാമാരിയായി പടര്‍ന്നു പിടിച്ച സാര്‍സ് പോലെയുള്ള രോഗം ചൈനയില്‍ പടരാന്‍ സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സുഹൃത്തുക്കള്‍ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
ഇതോടെ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ഗ്രൂപ്പുകളില്‍ ആളുകൾ പങ്കുവെയ്ക്കാൻ തുടങ്ങി. എന്നാൽ വുഹാന്‍ പോലീസ് എത്തി അദ്ദഹത്തോട് വാര്‍ത്ത വ്യാജമാണെന്നും മാപ്പുപറയാനുമാണ് ആവശ്യപ്പെട്ടക്. ഭയന്ന ഡോക്ടർ മാപ്പ് എഴുതി നല്‍കിയിരുന്നു.
Post Your Comments