Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Jobs & VacanciesLatest NewsNews

വെറ്ററിനറി ഡോക്ടർ ഒഴിവ് : താൽക്കാലിക നിയമനം

കൊച്ചി: മൃഗാശുപത്രി സേവനങ്ങൾ ലഭ്യമല്ലാത്ത സമയങ്ങളിൽ കർഷകർക്ക് മൃഗപരിപാലന സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഈ സാമ്പത്തികവർഷം നടപ്പാക്കിവരുന്ന പദ്ധതിയാണ് അടിയന്തര രാത്രികാല വെറ്റിനറി സേവനം. ഈ പദ്ധതിയിലേക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേനയുള്ള ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ പൂർത്തിയാക്കാനെടുക്കുന്ന കാലയളവിൽ കർഷകർക്ക് സേവന ലഭ്യത ഉറപ്പു വരുത്തുന്നതിനായി എറണാകുളം ജില്ലയിലെ കോതമംഗലം, നോർത്ത് പറവൂർ, മുളന്തുരുത്തി, കൂവപ്പടി, മൂവാറ്റുപുഴ, കിഴക്കമ്പലം, കാലടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും കൊച്ചി കോർപ്പറേഷനിലും നിലവിലുള്ള ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലികമായി വെറ്ററിനറി ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നു.

എംപ്ലോയ്മെൻ്റിൽ നിന്നും നിയമനം നടക്കുന്നതുവരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്കോ 31-03-2020 വരെയോ രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്നതിനായി തൊഴിൽരഹിതരായ യുവ വെറ്റിനറി ഡോക്ടർമാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്റിനറി ബിരുദധാരികൾ ഫെബ്രുവരി 11ന് ബയോഡാറ്റയിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വെറ്റിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ടയേഡ് വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്. വിശദവിവരങ്ങൾ 0484 2360648 എന്ന ഫോൺ നമ്പറിൽ ഓഫീസ് പ്രവർത്തന സമയങ്ങളിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button