Latest NewsNewsIndia

പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബില്‍; കണക്ക് കാണിക്കാതിരിക്കാന്‍ പണം കൈപ്പറ്റുന്നത് രേഖകൾ ഇല്ലാതെ; വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

പ്രതിഫലം കോടിക്കണക്കിന് രൂപ കൂടിയിട്ടും നടൻ വിജയ് അഞ്ച് വര്‍ഷമായി നികുതി അടയ്ക്കുന്നത് ഒരേ സ്ലാബിലാണെന്ന് വ്യക്തമാക്കി അഭിഭാഷകന്റെ കുറിപ്പ്. അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ശങ്കു ടി ദാസാണ് വിജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2014ല്‍ വിജയ് യുടെ പ്രതിഫലം 16 കോടിയായിരുന്നത് 2019ല്‍ 40 കോടിയായി. കണക്ക് കാണിക്കാതിരിക്കാന്‍ പ്രതിഫലം പണമായി വാങ്ങുകയാണെന്നും ബിഗിൽ സിനിമ 300 കോടി കടന്നപ്പോള്‍ ലാഭ വിഹിതമായി വലിയൊരു തുക രേഖകള്‍ ഇല്ലാതെ പണമായും കൈപറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു.

Read also: വിജയിയുടെ ഭാര്യ സംഗീതയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു ; വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

40 കോടി രൂപയാണത്രെ ബിജിൽ സിനിമയിൽ അഭിനയിച്ചതിന് കരാർ പ്രകാരം വിജയ് പ്രതിഫലം വാങ്ങിയത്.
അതിന് പുറമെ സിനിമ 300 കോടി കടന്നപ്പോൾ ലാഭ വിഹിതമായി വലിയൊരു തുക രേഖകൾ ഇല്ലാതെ പണമായും കൈപറ്റി.
അടുത്തതായി ഇറങ്ങുന്ന സൺ നെറ്റ്വർക് നിർമിക്കുന്ന സിനിമയിൽ നൂറ് കോടി രൂപയാണ് വിജയുടെ പ്രതിഫലം എന്നത് വലിയ വാർത്തയായിരുന്നു രണ്ട് മാസം മുൻപ് തമിഴ്‌നാട്ടിൽ.
ഇതോടെ രജനികാന്തിനെയും മറികടന്നു തമിഴിൽ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടൻ ആയി വിജയ് മാറി.

2014ൽ ജില്ലാ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ 16 കോടി രൂപയായിരുന്നു വിജയുടെ പ്രതിഫലം.
2015ൽ പുലിയിൽ എത്തിയപ്പോൾ അത് ഇരട്ടിയായി 30 കോടിയായി.
2017ൽ മെർസലിൽ അഭിനയിക്കുമ്പോളേക്കും 35 കോടിയായി.
2019ൽ ബിജിൽ ഇറങ്ങുമ്പോൾ 40 കോടിയും.
ഓരോ വർഷവും യാതൊരു മാനദണ്ഡവും ഇല്ലാതെ അഞ്ചും പത്തും കോടിയായി പ്രതിഫലം ഇങ്ങനെ ഉയരുന്നുണ്ട്.
പക്ഷെ ഇൻകം ടാക്സ് അടക്കുന്നതിൽ മാത്രം അതൊട്ടും കൂടുന്നുമില്ല.
അഞ്ചു വർഷമായി ഒരേ സ്ളാബിൽ ആശാൻ ഒരേ ടാക്സ് അടച്ചു പോരുകയാണ്.
കണക്ക് കാണിക്കാതിരിക്കാൻ പലപ്പോഴും പ്രതിഫലം പണമായി തന്നെ വാങ്ങുകയാണ്.

2019ൽ ബിജിൽ എന്ന സിനിമ നിർമിച്ച AGS സിനിമാസ് എന്ന നിർമ്മാണ കമ്പനിക്ക് എതിരെ ഇൻകം ടാക്സ് വെട്ടിപ്പിന് കേസ് എടുക്കുക ഉണ്ടായി.
ഐ.ടി ഡിപ്പാർട്ടമെന്റ് കമ്പനിയുമായി ബന്ധപ്പെട്ട 20 ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 59 കോടി രൂപയുടെ കള്ളപ്പണ ഇടപാട് പുറത്തു വന്നു.
ഇന്നലെ സിനിമയുടെ ഫൈനാൻഷ്യർ ആയ അംബു ചെല്ലിയാൻ എന്നയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ കണക്കിൽ പെടാത്ത 25 കോടി രൂപ കണ്ടെടുക്കുകയുണ്ടായി.
ഇയാളും വിജയും തമ്മിൽ നിരവധി തവണ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നതായി തെളിവും ലഭിച്ചു.

ഈ സാഹചര്യത്തിലാണ് ഐ.ടി ഉദ്യോഗസ്ഥർ ഇന്നലെ വിജയുടെ സിനിമാ ലൊക്കേഷനിൽ എത്തി അയാളെ ചോദ്യം ചെയ്യുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും.
അത് ഫാസിസം ആണെന്നും വൈര്യ നിര്യാതന ബുദ്ധിയാണെന്നും അംഗീകരിക്കാൻ ആവില്ലെന്നുമാണ് പുരോഗമനക്കാരുടെ വാദം.

എന്താ കാര്യം?
2017ൽ പുറത്തിറങ്ങിയ മെർസൽ എന്ന സിനിമയിൽ വിജയ് കേന്ദ്ര സർക്കാരിനെയും നോട്ട് നിരോധനത്തെയും ജി.എസ്.ടിയേയും വിമർശിക്കുന്ന സംഭാഷണങ്ങൾ ഉണ്ടത്രേ.
അതോണ്ട് അതിൽ പിന്നെ വിജയ് എന്ത് കുറ്റം ചെയ്താലും നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര ഏജൻസികൾക്ക് ഇല്ലെന്ന്.
എടുത്താൽ അത് മെർസൽ ഡയലോഗിന്റെ പ്രതികാരം ആയേ കൂട്ടുള്ളൂ.

അപ്പൊ ടാക്സ് വെട്ടിച്ചത്?
കണ്ടില്ലെന്ന് നടിക്കണം.
കള്ളപ്പണം സൂക്ഷിച്ചാൽ?
അറിഞ്ഞതായി ഭാവിക്കരുത്.
നാട് വിട്ട് പോയാലോ?
യോഗമെന്ന് കരുതിക്കോണം.
ആളെ കൊന്നാൽ കേസെടുക്കാവോ?
മോഡി മാറിയിട്ട് ആലോചിക്കാം.
എന്താപ്പൊ ഇതിനൊരു ന്യായം?
മെർസലിലെ ഡയലോഗ്.

അതാണ്‌. മോഡിയേ വിമർശിച്ചു എന്നത് പിന്നെന്ത് കുറ്റവും ചെയ്യാനുള്ള അനുവാദമാണ്.
പുതിയ ഇന്ത്യയിലെ ക്രിമിനൽ ഇമ്മ്യൂണിറ്റി ആണ് കേന്ദ്ര വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button