തിരുവനന്തപുരം : സംസ്ഥാനത്ത് ലോട്ടറി വില വർദ്ധിപ്പിച്ച് ഉത്തരവിറക്കി. ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ ലോട്ടറി വകുപ്പ് മാറ്റം വരുത്തിയത്. ഇതിന്റെ ഭാഗമായി സർക്കാരിന് കീഴിലുള്ള ആറ് ലോട്ടറികളുടെ ടിക്കറ്റ് നിരക്കാണ് പത്തുരൂപ വീതം കൂട്ടിയിരിക്കുന്നത്. വില ഏകീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചിട്ടുണ്ട്.
Also read : കേരളത്തില്‍ യുവാക്കള്‍ നേരിടുന്നത് തൊഴിലില്ലായ്മ : കണക്കുകള്‍ പുറത്ത്
നികുതി നിരക്ക് വർദ്ധനവ് മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും വില വില വർദ്ധിപ്പിക്കാൻ കാരണമായെന്നും സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വ്യത്യസ്ത നികുതി ഏർപ്പെടുത്തണമെന്നു കേരളം ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും കൗണ്‍സില്‍ ഈ നീക്കം അംഗീകരിച്ചിരുന്നില്ല.
Post Your Comments