Latest NewsKeralaIndia

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴ്ച, അനുവദിച്ച പണത്തില്‍ ഭൂരിഭാഗവും ചെലവഴിച്ചില്ല

ന്യൂഡല്‍ഹി ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതിലും വീഴ്ചവരുത്തി കേരളം. 2019 ല്‍ അനുവദിച്ച പണത്തില്‍ ഭൂരിഭാഗവും കേരളം ചെലവഴിച്ചിട്ടില്ല.ഇനിയും കേരളത്തിന് പണം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 248.76 കോടി രൂപയാണ് സംസ്ഥാനത്തിന് നീക്കി വച്ചിരുന്നത്. എന്നാല്‍ പദ്ധതി നടത്തിപ്പിലെ കാലതാമസവും തുക വിനിയോഗത്തിലെ വീഴ്ചയും കാരണം രണ്ടാം ഗഡുവിനുള്ള പ്രൊപോസല്‍ ഇതുവരെ സംസ്ഥാനം നല്‍കിയിട്ടില്ല.

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ 2019-20 ല്‍ കേരളത്തിന്‌ 101.29 കോടി രൂപ അനുവദിച്ചതില്‍ 78.44 കോടിയും ചെലവഴിക്കാത്തതിനാല്‍ രണ്ടാം ഗഡു തുക റിലീസ് ചെയ്യാന്‍ കഴിയില്ലെന്ന് ജല്‍ ശക്തി വകുപ്പ് സഹമന്ത്രി രത്തന്‍ ലാല്‍ കഠാരിയ ലോക്സഭയില്‍ അടൂര്‍ പ്രകാശ് എം. പി യുടെ ചോദ്യത്തിന് മറുപടി നല്‍കി. കേരളത്തിലെ 9 പ്രളയബാധിത ജില്ലകള്‍ക്കായി പദ്ധതിയുടെ കേന്ദ്ര സംസ്ഥാന വിഹിതം 90-10 അനുപാതത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപെട്ടിരുന്നു.

അംഗീകരിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണ് വിഹിതം അനുവദിക്കുന്നതെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്‌തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button