Latest NewsKeralaNews

ജലജീവന്‍ മിഷന്‍ പദ്ധതി : കേരളത്തിലെ നാല് ലക്ഷം വീടുകളിൽ സൗജന്യമായി കുടിവെള്ളം എത്തിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : കേരളത്തിലെ നാല് ലക്ഷം വീടുകളിൽ സൗജന്യമായി കുടിവെള്ളം എത്തിച്ച് കേന്ദ്രസര്‍ക്കാര്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 33% ഗ്രാമീണ വീടുകളിലാണ് കുടിവെള്ളമെത്തിച്ചത്. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലാണ് കണക്കുകള്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

Read Also : കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 25,000കിലോ റേഷന്‍ അരിയുമായി യുവാവ് പിടിയിൽ 

2020- 21 വര്‍ഷത്തില്‍ 21 ലക്ഷം വീടുകളില്‍ പദ്ധതിപ്രകാരം പൈപ്പ് ലൈനിലൂടെ കുടിവെള്ളമെത്തിക്കാന്‍ കേന്ദ്രം പദ്ധതിയിട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ഉദാസീനത കൊണ്ട് നാല് ലക്ഷം വീടുകള്‍ മാത്രമാണ് പദ്ധതി എത്തിയത്.

2019 മുതല്‍ കേന്ദ്ര പദ്ധതിയായ ജലജീവനിലൂടെ കേരളത്തിലെ 33% ഗ്രാമീണ വീടുകളില്‍ ശുദ്ധജലം എത്തിച്ചു. 2022 ആകുമ്പോഴേക്കും 29 ലക്ഷം വീടുകളിലൂടെ പദ്ധതി എത്തിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും പ്രഹ്ളാദ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button