
കൊല്ലങ്കോട് : ഉപയോഗിക്കാത്ത വെള്ളത്തിന് വാട്ടര്‍ അതോറിറ്റി ബിൽ നൽകിയെന്ന് പരാതി. മുതലമട പഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ പരിസരങ്ങളിലെ പത്തിലധികം വീടുകളിലാണ് ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ നല്കിയ സൗജന്യ ശുദ്ധജല കണക്ഷന് ബിൽ വന്നത്. അധികൃതരുടെ നടപടിക്കെതിരെ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ പരാതി നല്കി.
Read Also : കോവിഡ് വൈറസ് ഡെല്‍റ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പ്രധാന പൈപ്പില്‍ നിന്നും വീടിനകത്തു മാത്രമായി എത്തിച്ച പൈപ്പില്‍ പകുതിയിലധികം വര്‍ക്കുകള്‍ ബാക്കിനില്‍ക്കെയാണ് ബിൽ വന്നത്. പകുതിയിലധികം വീടുകളിലും പ്രധാന പൈപ്പുമായി ബന്ധിപ്പിക്കാതെയും മീറ്ററും സ്ഥാപിക്കാത്തവര്ക്കുമാണ് ബിൽ എത്തിയത്.
Post Your Comments