KeralaLatest NewsNews

ജലജീവന്‍ മിഷൻ പദ്ധതി: 2024- നകം പൂർത്തിയാക്കാൻ നിർദ്ദേശം

ജലജീവൻ ദൗത്യത്തിന് കീഴിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിന് 9,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്

എല്ലാ സംസ്ഥാനങ്ങളും ജലജീവന്‍ മിഷൻ പദ്ധതി ഉടൻ തന്നെ പൂർത്തീകരിക്കണമെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ജലജീവന്‍ മിഷൻ പദ്ധതി ആരംഭിച്ചത്. 2024- ലാണ് പദ്ധതി അവസാനിക്കുക. അതിനാൽ, 2024- നകം പദ്ധതി പൂർത്തീകരിക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, പദ്ധതിയുടെ കാലാവധി നീട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ചില്ലെങ്കിൽ പിന്നീട് പദവി നടത്തിപ്പിന്റെ ചുമതല സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ജലജീവൻ ദൗത്യത്തിന് കീഴിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിന് 9,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം താരതമ്യേന മന്ദഗതിയിലാണ്. അതിനാൽ, നടപടികൾ വേഗത്തിലാക്കണമെന്ന് കേരളത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ആദിവാസി സ്ത്രീയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി : സംഭവം കോഴിക്കോട്

shortlink

Related Articles

Post Your Comments

Related Articles


Back to top button