ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ത്തുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ഇന്ത്യ തയ്യാറെന്ന് കേന്ദ്രം. പാക് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അവരെ സഹായിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുമ്പോള്‍ പാക് സഹായത്തിനായി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു.
എന്നാല്‍ പാകിസ്ഥാന്റെ നിലപാട് കടുത്ത നീരസമാണ് വുഹാനില്‍ അകപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്.തങ്ങളുടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ സര്‍ക്കാരിനെ ഓര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നൊക്കെയാണ് വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ചൈനയില്‍ കുടുങ്ങിയ തങ്ങളെ തിരികെ നാട്ടിലെത്തിക്കണമെന്ന പൗരന്മാരുടെ അഭ്യര്‍ത്ഥന പാക് ഭരണകൂടം തള്ളിയിരുന്നു. സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് കൊറോണ വൈറസ് ബാധിച്ച വുഹാനില്‍ നിന്ന് പാകിസ്ഥാന്‍ പൗരന്മാരെ മടക്കിക്കൊണ്ടു പോകാതിരിക്കുന്നത്. വീഡിയോകളിലൊന്നില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വുഹാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നതുമുണ്ട്.
It’s terrible to see #Pakistani students in #Wuhan appeal to be rescued due to #CoronavirusOutbreak while Islamabad has decided not to evacuate its nationals.#coronavirus #WuhanOutbreak @ForeignOfficePk @MFA_China@CathayPak @pid_gov@ImranKhanPTI #NayaPakistan@UmerCh05419264 pic.twitter.com/h5l4ZB1KQs
— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) February 1, 2020
Post Your Comments