കൊല്ലം: സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടികളെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തരുതെന്ന് അധ്യാപകർക്കും അനധ്യാപകർക്കും താക്കീത്. ഇത് ലംഘിച്ചാൽ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.
1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60എ പ്രകാരം സംസാരത്തിലൂടെയോ എഴുത്തിലൂടെയോ മറ്റുരീതിയിലോ സർക്കാർ നയത്തെയോ നടപടികളെയോ വിമർശിക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഇതു പാലിക്കാതെ പലരും അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ഹയർ സെക്കൻഡറി അധ്യാപകർക്കും അനധ്യാപകർക്കുമാണ് കത്ത് നൽകിയിരിക്കുന്നത്.
Post Your Comments