Latest NewsNewsIndia

സിഎഎ ; തലസ്ഥാനത്ത് താല്‍ക്കാലിക തടങ്കല്‍ പാളയം ഒരുക്കാന്‍ സര്‍ക്കാറിനോട് പൊലീസ് അനുമതി തേടിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് താല്‍ക്കാലിക തടങ്കല്‍ പാളയം ഒരുക്കാന്‍ സര്‍ക്കാറിനോട് പൊലീസ് അനുമതി തേടിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി നിജാംപുരിലുള്ള ജജ്ജി റാം പഹിവാന്‍ സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റാനാണ് ഡല്‍ഹി പൊലീസ് അനുമതി തേടിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി പോലീസ് നിഷേധിച്ചിരുന്നു.

അതേസമയം റോഷിണി ജില്ലയിലെ അഡീഷണല്‍ കമ്മീഷണര്‍ എസ്.ഡി മിശ്രയുടെ പേരില്‍ 20 ജനുവരി 2020 എന്ന തീയ്യതിയില്‍ തയ്യാറാക്കിയ കത്താണ് ഡല്‍ഹി സര്‍ക്കാറിന് കൈമാറിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ ഡല്‍ഹിയില്‍ ഉടനീളം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിലെ പല പ്രതിഷേധങ്ങളും ഭരണഘടനാ വിരുദ്ധവും അക്രമത്തിന് മുതിരുന്നതുമാണ്. വരും ദിവസങ്ങളില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത് നിയമ സംവിധാനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജിജ്ലി റാം പഹിവാന്‍ സ്റ്റേഡിയം താല്‍ക്കാലിക തടവ് കേന്ദ്രമായി മാറ്റാന്‍ അനുവദിക്കണമെന്നും ഇതില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button