വിസ്‌കിയും തേനും കഴിച്ച് കൊറോണ വൈറസ് ബാധയെ തുരത്തിയതായി ബ്രീട്ടീഷ് യുവാവ്. കൊറോണ വൈറസ് ഉദ്ഭവ സ്ഥാനമായ ചൈനയിലെ വുഹാനില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കുകയാണ് ബ്രിട്ടീഷുകാരനായ കോനര്‍ റീഡ്. ഇയാള്‍ക്ക് രണ്ട് മാസം മുമ്പ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത ചുമയും ഫ്‌ളൂവിന്റെയും ന്യൂമോണിയയുടെയും ലക്ഷണങ്ങളുമായാണ് കോനര്‍ പരിശോധനയ്ക്കായെത്തിയത്. എന്നാല്‍ പരിശോധനയില്‍ ഇയാളില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു എന്നാല്‍ രക്ഷപ്പെടില്ലെന്നാണ് കരുതിയത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ആന്റി ബയോട്ടിക്കുകള്‍ താന്‍ നിരസിച്ചുവെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. ശ്വാസതടസം ഉണ്ടായപ്പോള്‍ തന്റെ ഇന്‍ഹേലറിനെയായിരുന്നു പൂര്‍ണ്ണമായും ആശ്രയിച്ചത്. അതിനൊപ്പം വിിസ്‌കിയില്‍ തേനും ചേര്‍ത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയതെന്നാണ് യുവാവ് പറയുന്നത്. അത്യാവശ്യത്തിന് വിശ്രമവും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതും രോഗശാന്തി നല്‍കുമെന്നും ഇയാള്‍ പറയുന്നുണ്ട്.
അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മരണ സംഖ്യ 563 ആയി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണാ വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു. 3,694 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ കുടുങ്ങിയ 350 അമേരിക്കക്കാരെ ഇതിനിടെ രാജ്യത്ത് തിരിച്ചെത്തിച്ചു.
Post Your Comments