ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങളോടും വസ്തുക്കളോടും താല്‍പ്പര്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യവശങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ഗര്‍ഭകാലത്ത് തേന്‍ കഴിക്കുമ്പോള്‍ അത് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്ന്‍ നമുക്ക് നോക്കാം.
സാധാരണ ഗര്‍ഭകാലത്ത് രോഗപ്രതിരോധ ശേഷി വളരെയധികം കുറയും. എന്നാല്‍, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തേന്‍ മുന്നിലാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായ ഗര്‍ഭകാലത്ത് തേന്‍ കഴിക്കുന്നതിലൂടെ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവും. അതുപോലെ, നല്ല രീതിയില്‍ ഉറക്കം കിട്ടാനും അസ്വസ്ഥതയും പ്രശ്‌നങ്ങളും ഇല്ലാതാക്കാനും തേന്‍ സഹായിക്കും.
ഗര്‍ഭകാലത്ത് ഒരു പനിയോ ജലദോഷമോ വന്നാല്‍ തന്നെ, ഭയക്കുന്നവര്‍ക്ക് ഒരാശ്വാസം കൂടിയാണ് തേന്‍. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തേന്‍ സഹായിക്കും. ഇനി, ഇതിന്റെ ഭാഗമായി തൊണ്ടയില്‍ വേദന വന്നാല്‍, തേനും അല്‍പ്പം ഇഞ്ചിയും മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഉടന്‍ തന്നെ ആശ്വാസം ലഭിക്കും. ഇതിനൊക്കെ പുറമേ, വയറ്റില്‍ ഏറ്റവും പ്രശ്നമുണ്ടാക്കുന്ന അള്‍സറിനെ പ്രതിരോധിക്കാനും തേന്‍ സഹായിക്കും. ഈ രീതിയില്‍ ഗര്‍ഭകാലത്ത് തേന്‍ ഉപയോഗിക്കുകയാണെങ്കില്‍ ഗര്‍ഭിണികള്‍ക്ക് തേന്‍ നല്ലത് തന്നെയാണ്.
Post Your Comments