ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡെംബലെ ഇനി ഈ സീസണില്‍ കളിക്കില്ല. താരത്തിന്റെ പരിക്ക് മാറാന്‍ ശസ്ത്രക്രിയ വേണ്ടി വരും. വരുന്ന ആഴ്ച ഫിന്ലാന്ഡില് വെച്ച് താരം ശസ്ത്രക്രിയക്ക് വിധേയനാകും എന്ന് ക്ലബ് അറിയിച്ചു. അടുത്ത സീസണില്‍ മാത്രമെ ഇനി ഡെംബലെ കളിക്കു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കിന്റെ പിടിയിലായിരുന്ന ഡെംബലെ അവസാന കുറച്ചു ദിവസങ്ങളായി ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തിന് പരിശീലനത്തിനിടെ പരിക്കേറ്റതാണ് വിണ്ടും പ്രശ്നമായത്.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറോടെ ഡെംബലെ തിരികെയെത്തും എന്നായിരുന്നു ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സീസണ് മുതല്‍ ഇടക്കിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരുന്ന ഡെംബലെ അവസാനം നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയത്. ബാഴ്സലോണ കരിയറില്‍ 10 സാരമായ പരിക്കുകള്‍ ആണ് ഇതുവരെ ഡെംബലയെ ബാധിച്ചത്.
Post Your Comments