Latest NewsKeralaNews

മലയാളത്തിലെ ഗ്ലാമര്‍ താരങ്ങള്‍ രജനീ കാന്തിനെ കണ്ടു പഠിയ്ക്കണം : സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍

കോഴിക്കോട്: മലയാളത്തിലെ ഗ്ലാമര്‍ താരങ്ങള്‍ രജനീ കാന്തിനെ കണ്ടു പഠിയ്ക്കണം ,സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍. പൗരത്വനിയമ ഭേദഗതി വിഷയത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. നാട് മുടിഞ്ഞാലും തങ്ങളുടെ ഗ്ലാമര്‍ പോകരുതെന്ന നിലപാട് അപലപനീയമാണ്. രജനിയുടെ പാതയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സത്യത്തെയും രാജ്യത്തേയും ഉയര്‍ത്തിപ്പിടിക്കാന്‍ കേരളത്തിലെ സൂപ്പര്‍ സിനിമ താരങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also : മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിയ്ക്കപ്പെടുന്നതു വരെ ഈ രാജ്യം ഉറങ്ങില്ല… ജെഎന്‍യു ആക്രണമത്തില്‍ വേറിട്ട കുറിപ്പുമായി നടന്‍ ടോവിനോ

കേരളത്തിലെ സൂപ്പര്‍ സിനിമ താരങ്ങള്‍ രജനികാന്തിന്റെ നിലപാട് സ്വീകരിക്കണം. രാഷ്ട്രീയം വേറെ രാജ്യം വേറെ. രാഷ്ട്രീയം പറയുമ്പോള്‍ ആരേയും വിമര്‍ശിക്കും, ശരിയല്ലന്ന് തോന്നിയാല്‍ തുറന്ന് പറയും. എന്നാല്‍ രാജ്യത്തിന്റെ വിഷയത്തില്‍ രാഷ്ട്രീയം മാറ്റി സത്യവും യാഥാര്‍ത്ഥ്യവും പറയും. നിലപാട് സ്വീകരിക്കും. അതാണ് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രജനികാന്ത് രംഗത്ത്  വന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button