ചെന്നൈ : ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് ടൻ വിജയിയുടെ വീട്ടിൽ നിന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. മുപ്പത് മണിക്കൂറാണ് താരത്തെ ചോദ്യം ചെയ്തത്. ശേഷം ഭൂമി ഇടപാടിന്റെ രേഖകളും, ഭാര്യയുടെ സ്വത്ത് വിവരങ്ങളുടെ രേഖകളും പിടിച്ചെടുത്തു. സ്വത്തിൽ ക്രമക്കേട് സംശയിക്കുന്ന രേഖകളാണ് പിടിച്ചെടുത്തത്. ഇവ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നു നടൻ വിജയ് അറിയിച്ചു.
ചെന്നൈ പാനൂരിലെ വസതിയില്‍ ബുധനാഴ്ച രാത്രി മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യലും പരിശോധനയുമാണ് വ്യാഴാഴ്ച രാത്രി എട്ടോടെ അവസാനിച്ചത്. ബിഗില്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് (എജിഎസ് ഗ്രൂപ്പ്) പണം പലിശയ്ക്ക് നല്കിയ മധുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാതാവ് അന്‍പു ചെഴിയാന്റെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്നു 65 കോടി രൂപ പിടിച്ചെടുത്തെന്നാണ് വിവരം. വിജയ്യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ല ബിഗില്‍ സിനിമയുടെ നിര്‍മാണ തുകയും അതിന്റെ ആഗോള കലക്ഷനായ 300 കോടിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്നാണ് ആദായനികുതി വകുപ്പ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനായിൽ പറയുന്നത്. സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അൻപുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പ് വിശദീകരണം നൽകിയിരുന്നു
Post Your Comments