കെയ്റോ: ഈജിപ്തിലെ അസ്വാന്‍ ഗവര്‍ണറേറ്റില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര് മരിച്ചു, ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മൃതദേഹങ്ങള്‍ പ്രാദേശിക ആശുപത്രിയുടെ മോര്‍ചറിലേക്ക് മാറ്റിയതായും പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഇഹാബ് ഹനഫി പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ അസ്വാനില്‍ നടന്ന രണ്ടാമത്തെ റോഡപകടമാണിത്. ചൊവ്വാഴ്ച ഒരേ ഹൈവേയില്‍ വാഹനവും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര് മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈജിപ്തില്‍ വാഹനാപകടങ്ങള്‍ സാധാരണമാണ്, പലപ്പോഴും റോഡുകളുടെയും ശോചനീയാവസ്ഥകൊണ്ടും ട്രാഫിക് നിയമങ്ങള്‍ ശരിയായി നടപ്പാക്കാത്തതിന്റെയും ഫലമാണിത്.
രാജ്യത്തെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് കണക്ക പ്രകാരം 2018 ല്‍ 8,000 ല്‍ അധികം റോഡപകടങ്ങള്‍ നടന്നതായും മൂവായിരത്തിലധികം പേര് മരിക്കുകയും 12,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments