ഇസ്താംബൂള്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പൂര്‍ണമായും തകര്‍ന്ന് തീപിടിച്ചു. ദുരന്തത്തില്‍ മൂന്ന് പേര്‍ മരിയ്ക്കുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തിലാണ് വന്‍ അപകടം നടന്നത്. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടയിലാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം പൂര്‍ണമായും തകര്‍ന്ന് തീ പിടിച്ചത് .ലാന്‍ഡിങിനിടെ 200 അടി തെന്നി മാറിയ വിമാനം മൂന്ന് കഷ്ണമായി തകര്‍ന്ന് വിമാനത്തിന് തീ പിടിക്കുക ആയിരുന്നു. 183 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ 179 പേര്‍ക്കും പരിക്കേല്‍ക്കുക ആയിരുന്നു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. രണ്ട് പൈലറ്റുമാരുടെ നില ഗുരുതരമാണ്.
പെഗസ്സസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് കനത്ത മഴയ്ക്കിടെ ലാന്‍ഡിങിന് ശ്രമിച്ചപ്പോള്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയത്്. ടര്‍ക്കിഷ് നഗരമായ ഇസ്മിറില്‍ നിന്നെത്തിയ ഈ വിമാനം ഇസ്താംബൂളിലെ സഭിയ ഗോക്കണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റാണ് അപകടത്തിന് കാരണമായത്. യാത്രക്കാരില്‍ ചിലര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. വിമാനത്തിന് തീപ്പിടിച്ചുവെങ്കിലും അഗ്നിശമന സേന ഉടന്‍ തീകെടുത്തി. അപകടത്തെ തുടര്‍ന്ന് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
Post Your Comments