KeralaLatest NewsIndia

‘ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?കൊറോണ ബാധയുള്ള രാജ്യങ്ങള്‍ പോലും ഇത്തരം പ്രഖ്യാപനം നടത്തിയിട്ടില്ല’ – സന്ദീപ് വാര്യര്‍

മൂന്ന് പേര്‍ക്ക് മാത്രം കൊറോണോ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. ലോകത്ത് കൊറോണ ബാധയുള്ള മിക്ക രാജ്യങ്ങളും ഇത്തരത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നിരിക്കെ എന്തിനാണ് കേവലം മൂന്ന് പേര്‍ക്ക് മാത്രം സ്ഥിരീകരിച്ച വൈറസ് ബാധയുടെ പേരില്‍ സംസ്ഥാന ദുരന്ത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?-സന്ദീപ് വാര്യര്‍ ചോദിക്കുന്നു.

പിണറായി വിജയന്‍ സംസ്ഥാന ദുരന്തമായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകളുടെ ബുക്കിംഗ് ക്യാന്‍സല്‍ ആയിക്കൊണ്ടിരിക്കുന്നുവെന്നും, ഗള്‍ഫ് രാഷ്ട്രങ്ങളിലും സന്ദര്‍ശനത്തിനെത്തുന്ന മലയാളികള്‍ക്ക് കൂടുതല്‍ പരിശോധനയോ വിലക്കോ വരാന്‍ സാധ്യതയുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം:

കൊച്ചിയിലെ ടൂറിസം ഇൻഡസ്ട്രിയിൽ സാമാന്യം മികച്ച അനുഭവ പരിചയം ഉള്ള സുഹൃത്ത് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടൽ ശൃംഖലയിൽ ഇന്നലെ മുതൽ ഏകദേശം 25% ബുക്കിംഗ് ക്യാൻസൽ ആയിരിക്കുന്നു.

പിണറായി വിജയൻ സംസ്ഥാന ദുരന്തമായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിദേശ ടൂറിസ്റ്റുകളുടെ ബുക്കിംഗ് ക്യാൻസൽ ആയിക്കൊണ്ടിരിക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിലും സന്ദർശനത്തിനെത്തുന്ന മലയാളികൾക്ക് കൂടുതൽ പരിശോധനയോ വിലക്കോ വരാൻ സാധ്യതയുണ്ട്.

ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടുപ്പ്; 11 മാസം പ്രായമുള്ള മ​ല​യാ​ളി​ ബാലന് പ​ത്തു ല​ക്ഷം ഡോ​ള​ര്‍ സ​മ്മാ​നം

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിക്കും. ലോകത്ത് കൊറോണ ബാധയുള്ള മിക്ക രാജ്യങ്ങളും ഇത്തരത്തിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നിരിക്കെ എന്തിനാണ് കേവലം മൂന്ന് പേർക്ക് മാത്രം സ്ഥിരീകരിച്ച വൈറസ് ബാധയുടെ പേരിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button