ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ വലിയ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച് ഇന്ത്യ. റണ്‍യാണ് ഇന്ത്യ അടിച്ചെടുത്തത്. ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും വിരാട് കൊഹ്ലിയുടെയും മികച്ച ഇന്നിംഗ്‌സാണ് ഇന്ത്യക്കായി കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി വിരാട് കൊഹ്ലിയും രാഹുലും അര്‍ധശതകവും ശ്രേയസ് ശതകവും നേടി.
ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ കേദാറും രാഹുലും അക്രമിച്ച് കളിച്ചതാണ് ഇന്ത്യക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായത്. ഓപ്പണര്‍മാര്‍ പുറത്തായശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവായിരുന്നു കണ്ടത്. കോലിയുടെ 58-ാം ഏകദിന ഫിഫ്റ്റിയാണ് ഇന്ന് പിറന്നത്. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ 51ല്‍ നില്‍ക്കേ കോലി പുറത്തായി.
ഹാമില്‍ട്ടണില്‍ പുതു ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. പിന്നീട് ഇരുവരും എട്ടാം ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. എന്നാല്‍ ഇതേ ഓവറിലെ അവസാന പന്തില്‍ ഷായെ ഗ്രാന്‍ഹോം വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ കൈകളിലെത്തിച്ചു. 21 പന്തില്‍ 20 റണ്‍സാണ് കരിയറിലെ ആദ്യ ഏകദിനത്തില്‍ ഷായുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ 31 പന്തില്‍ 32 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ സൗത്തിയുടെ പന്തില്‍ ടോം ബ്ലെന്‍ഡല്‍ പിടികൂടി.
പൃഥ്വി ഷായും മായങ്ക് അഗര്‍വാളും അടുത്തടുത്ത ഓവറുകളില്‍ പുറത്തായ ശേഷം ഇന്ത്യയെ കോലിയും ശ്രേയസ് അയ്യരും ചേര്‍ന്നാണ് മുന്നോട്ടുനയിച്ചത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 29-ാം ഓവറില്‍ ഇഷ് സോധിയുടെ പന്തില്‍ കോലി ബൗള്‍ഡാവുകയായിരുന്നു.
പിന്നാലെ എത്തിയ രാഹുലും അക്രമിച്ചാണ് കളിച്ചത്. 46 ആം ഓവറിലെ 3 ആം പന്തില്‍ സൗത്തിയുടെ പന്തില്‍ സാറ്റ്‌നര്‍ക്ക് പിടി കൊടുത്ത് അയ്യരു മടങ്ങി തുടര്‍ന്നെത്തിയ കേദാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 15 പന്തില്‍ 26 റണ്‍സാണ് താരം അടിച്ചെടുത്തത്. രാഹുല്‍ 64 പന്തില്‍ 88 റണ്‍സ് വാരിക്കൂട്ടി. ഇതില്‍ 3 ബൗണ്ടറികളുടെയും 6 സിക്‌സറുകളുടെയും അകമ്പടി ഉഅടായിരുന്നു.
ന്യൂസിലാന്‍ഡിനു വേണ്ടി സൗത്തി മൂന്നും സോദിയും ഗ്രാന്‍ഡ് ഹോമും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
Post Your Comments