Latest NewsKeralaNews

തീവണ്ടിയില്‍ സ്വര്‍ണ കള്ളക്കടത്ത് : തൃശൂര്‍ സ്വദേശി പിടിയില്‍

പാലക്കാട്: തീവണ്ടിയില്‍ സ്വര്‍ണ കള്ളക്കടത്ത്, തൃശൂര്‍ സ്വദേശി പിടിയില്‍. തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 241 ഗ്രാം സ്വര്‍ണക്കട്ടിയും 15 ഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് പിടികൂടിയത് . സംഭവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കല്ലൂര്‍ പാണോക്കാരന്‍ വീട്ടില്‍ സെബി ജോര്‍ജ്ജിനെ (51) പാലക്കാട് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്റ്‌സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു .

read also : സ്വര്‍ണം കടത്തുന്നതിന് പുതിയ വഴികള്‍ തേടി കള്ളക്കടത്ത് സംഘം : 2.5 കിലോ സ്വര്‍ണം കടത്തിയ വഴി ഇങ്ങനെ : പിടിയിലായവരില്‍ നിന്ന് ലഭിച്ചത് ഏറെ നിര്‍ണായക വിവരങ്ങള്‍

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കോയമ്ബത്തൂരില്‍നിന്ന് തൃശ്ശൂരിലേക്ക് സ്വര്‍ണം കടത്തനായിരുന്നു ഇയാളുടെ ശ്രമം .
ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ പത്തുലക്ഷം രൂപ വിലവരുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button