കൊച്ചി : കേരളത്തില്‍ കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണകള്ളക്കടത്തിന് പുതിയ വഴികള്‍ തേടുകയാണ് കള്ളക്കടത്ത് സംഘം , കഴിഞ്ഞ ദിവസം 2.5 കിലോ സ്വര്‍ണം കടത്തിയ വഴിയെ കുറിച്ച് പിടിയിലായവരില്‍ നിന്ന് ലഭിച്ചത് ഏറെ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.
വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.5 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്.ഇന്നലെ പുലര്‍ച്ചെ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാട് തേന്‍കുറിശി സ്വദേശി നൂര്‍ മുഹമ്മദ് ആണ് പിടിയിലായത്.
ഇയാള്‍ അടിവസ്ത്രത്തിനുള്ളിലും ജീന്‍സിന്റെ അരപ്പട്ടയിലും പ്രത്യേക അറകളുണ്ടാക്കിയാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. 3 പോളിത്തീന്‍ കവറുകളിലായിരുന്നു സ്വര്‍ണം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 88 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം കസ്റ്റംസ് പിടികൂടിയത് 5 കോടിയിലേറെ രൂപ വില വരുന്ന 13.5 കിലോഗ്രാം സ്വര്‍ണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും സ്വര്‍ണക്കടത്ത് പിടികൂടി. ബുധനാഴ്ച പിടിച്ചത് 7.5 കിലോഗ്രാം. മറ്റു ദിവസങ്ങളില്‍ പിടികൂടിയ സ്വര്‍ണം കിലോഗ്രാമില്‍: ഞായര്‍-1, വ്യാഴം 1.5, വെളളി-1, ശനി 2.5. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതു വരെ 50 കോടിയോളം രൂപ വില വരുന്ന 135 കിലോഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ നിന്നു മാത്രമായി കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
Post Your Comments