Latest NewsCricketNewsSports

അ​ണ്ട​ർ 19 ലോ​ക​കപ്പ് : പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ, വിജയ ലക്ഷ്യം 173

പൊ​ചെ​ഫ്സ്ട്രൂം: അ​ണ്ട​ർ 19 ലോ​ക​കപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാരുടെ കരുത്തുറ്റ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 43.1 ഓ​വ​റി​ൽ 172 റ​ണ്‍​സി​ന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഈ റൺസ് മറികടക്കാൻ സാധിച്ചാൽ ഇന്ത്യ ഫൈനലിൽ എത്തും.

ക്യാ​പ്റ്റ​ൻ റൊ​ഹൈ​ൽ ന​സീ​റും (62), ഓ​പ്പ​ണ​ർ ഹൈ​ദ​ർ അ​ലി​യും (56) മുഹമ്മദ് ഹാരിസുമാണ് (21) ഭേദപ്പെട്ട സ്കോർ നേടാൻ പാകിസ്ഥാനെ സാഹായിച്ചു. മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെങ്കിലും മ​ധ്യ​നി​ര ത​ക​ർ​ച്ചയാണ് കുറഞ്ഞ സ്കോറിന് പാകിസ്താനെ പുറത്താക്കിയത്. 118/3 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് 172 റ​ണ്‍​സി​ന് പു​റ​ത്താകേണ്ടി വന്നത്. ഇന്ത്യക്കായി സു​ശാ​ന്ത് മി​ശ്ര മൂന്നും, കാ​ര്‍ത്തി​ക് ത്യാ​ഗി , ര​വി ബി​ഷ്നോ​യി രണ്ടു വീതവും യ​ശ്വ​സി ജ​യ്സ്വാ​ൾ അഥര്‍വ അങ്കോള്‍ക്കര്‍ ഒ​രു വിക്കറ്റു വീതവും ഇന്ത്യക്കായി സ്വന്തമാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 20 ഓവറിൽ വിക്കറ്റ് നഷ്‌ട്ടപ്പെടാതെ 86 റൺസ് നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button