Latest NewsNewsIndia

സ്കൂളിലെ ഉച്ചഭക്ഷണ പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി പൊള്ളലേറ്റു മരിച്ചു 

മിർസാപുർ : സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്ന പാത്രത്തിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു. ഉത്തർപ്രദേശിലെ മിർസാപുരിലെ രാംപൂർ പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ കാൽ തട്ടിയാണ് കുട്ടി പാത്രത്തിലേക്കു വീണത്. സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് മൂന്നുവയസ്സുകാരി പഠിച്ചിരുന്നത്.

പാചകക്കാരുടെ ചെവിയിൽ ഇയർഫോൺ ആയിരുന്നെന്നും അശ്രദ്ധ മൂലമാണു കുഞ്ഞ് മരിച്ചതെന്നും പിതാവ് ആരോപിച്ചു. അപകടം നടന്ന ഉടനെ അധ്യാപകരും പാചകക്കാരും ചേർന്ന് സർക്കാർ പ്രാഥമികാശുപത്രയിലേക്കു കുട്ടിയെ കൊണ്ടുപോയി. എന്നാൽ മിർസാപുരിലെ ഡിവിഷനൽ ആശുപത്രിയിലേക്കു മാറ്റാനാണു ഡോക്ടർമാർ‌ നിർദേശിച്ചത്. കുട്ടിക്ക് 80 ശതമാനത്തിലധികം പൊള്ളൽ  ഏറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button