കൊച്ചി: കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും വെറും ആരോപണമല്ല പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലണെന്നും സിറോ മലബാർ സഭ. നേരത്തെ കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന സഭയുടെ പ്രസ്താവന വിവാദമായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര വകുപ്പും വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് വീണ്ടും നിലപാട് ആവർത്തിച്ച് സിറോ മലബാർ സഭ രംഗത്തെത്തിയത്. സഭയുടെ പക്കൽ കൃത്യമായ കണക്കുകൾ ഉണ്ട്. രൂപതകൾ തന്ന വിവരങ്ങൾ പ്രകാരമാണ് ലൗ ജിഹാദ് കേരളത്തിൽ അരങ്ങേറുന്നുണ്ടെന്ന് സഭയ്ക്ക് ബോധ്യമായതായും പത്രക്കുറിപ്പിൽ പറയുന്നു.
Post Your Comments