KeralaLatest NewsNews

കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ളാദേശില്‍ നിന്നെത്തിയ കവർച്ചാ സംഘത്തിലെ തലവൻ അറസ്റ്റിൽ

കണ്ണൂര്‍: കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ളാദേശില്‍ നിന്നെത്തിയ കവർച്ചാ സംഘത്തിലെ തലവൻ അറസ്റ്റിൽ. ശിക്കാരി ഗ്യാംഗിലെ തലവനായ മുഹമ്മദ് ഇല്യാസിയാണ് പിടിയിലായത്. ബംഗ്ളാ റോബേഴ്സ് എന്നും വിളിപ്പേരുള്ള സംഘം ബംഗ്ളാദേശിലെ ബാഗര്‍ഹട്ട് ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലും സംഘം ഇതിനകം കവര്‍ച്ച നടത്തിക്കഴിഞ്ഞു. റെയില്‍വേ ട്രാക്കിനു പരിസരത്തെ വീടുകളാണ് ഇവര്‍ കൂടുതലും ലക്ഷ്യം വയ്ക്കുന്നത്. ട്രെയിന്‍ പോകുന്ന സമയം ഇവര്‍ ചോദിച്ചറിഞ്ഞ ശേഷം ട്രെയിനിന്റെ ശബ്ദം മറയാക്കി ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തി ട്രെയിനില്‍ നാടുകടക്കും. ഇലക്ട്രോണിക് ഉപകരണങ്ങളും ഇവർ മോഷ്ടിക്കാറുണ്ട്.

Read also: അച്ഛനും അമ്മയും നഷ്ടപ്പെട്ടു, കുട്ടികളെ ബന്ദിയാക്കിയപ്പോൾ പോലീസ്‌ വകവരുത്തിയ അക്രമിയുടെ മകളെ ദത്തെടുക്കാന്‍ തയാറായി ഐ.ജി

കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ മാസങ്ങള്‍ക്കുമുൻപ് കൊള്ള നടത്തിയതും ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 60 പവനും അമ്ബതിനായിരത്തോളം രൂപയുമാണ് അന്ന് മോഷ്ടിച്ചത്. ബംഗ്ളാദേശ് അതിര്‍ത്തിയില്‍ കൊല്‍ക്കത്ത ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായ ഇല്യാസിയെ അവരാണ് കേരള പൊലീസിന് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button