KeralaLatest NewsIndia

കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതിയെ അഭിനന്ദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍, പദ്ധതി നടപ്പിലാക്കാനായി കേന്ദ്രം കേരളത്തിനായി 93 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ അഭിനന്ദിച്ച്‌ സംസ്ഥാനസര്‍ക്കാര്‍. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കിയെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ എ.എ.വൈ/ മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ക്ക് നിലവില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നും ഭാവിയില്‍ രാജ്യത്തെ ഏത് റേഷന്‍കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ കഴിയുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കാനായി കേന്ദ്രം കേരളത്തിനായി 93 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും 56 ലക്ഷം ഇതിനോടകം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ടി വി ഇബ്രാഹിം, കെ എന്‍ എ ഖാദര്‍, പാറക്കല്‍ അബ്ദുളള, പി കെ ബഷീര്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയിലൂടെ തൊഴില്‍ സംബന്ധമായും മറ്റും ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് സഹായകമാണ്. നിലവില്‍ ഈ സംവിധാനം ഉപയോഗിച്ച്‌ കേരളത്തില്‍ നിന്ന് കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 37 കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിട്ടുണ്ട്. സംസ്ഥാനത്തെ മൊബൈല്‍ നമ്പര്‍ ലഭ്യമായ എല്ലാ കാര്‍ഡുടമകള്‍ക്കും ഇത് സംബന്ധിച്ച്‌ എസ് എം എസ് സന്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button