Latest NewsNewsIndiaInternational

ബംഗ്ലാദേശികള്‍ ഉടന്‍ രാജ്യം വിടണമെന്ന ആഹ്വാനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന

മുംബൈ: നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരും രാജ്യം വിട്ടില്ലെങ്കില്‍ അവരെ എംഎന്‍എസ് ശൈലിയില്‍ പുറത്താക്കുമെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന ആഹ്വാനമാണ് പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുംബൈ പനവേലിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെബ്രുവരി ഒമ്പതിന് റാലി സംഘടിപ്പിക്കാനാണ് എംഎന്‍എസ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button