Latest NewsIndiaNews

അമ്മയെ കുത്തിക്കൊന്നു, സഹോദരനെയും വധിക്കാൻ ശ്രമിച്ചു, യുവതി ഒളിവിൽ

ബെംഗളൂരു : അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച് മുപ്പത്തിമൂന്നുകാരിയായ സോ‌ഫ്റ്റ്‌വെയർ എൻജിനീയർ. മാതാവ് നിർമലയാണ് (54) മരിച്ചത്. മകൻ ഹരീഷ് ചന്ദ്രശേഖർ (31) പരുക്കുകളോടെ ആശുപത്രിയിലാണ്. നിർമലയുടെ മകളായ പ്രതി അമൃത ഒളിവിലാണെന്നും തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച ബെംഗളൂരു കെആർ പുരം പൊലീസ് സ്റ്റേഷനടുത്താണു സംഭവം.

പ്രതി ചിലരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു നൽകാത്തതിൽ അവർ ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാമമൂർത്തി നഗറിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചതായി അമൃത വീട്ടിൽ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മുറിയിൽ അമൃത സാധനങ്ങൾ തിരയുന്നത് കണ്ട ഹരീഷ് സഹായം വേണോയെന്ന് അമൃതയോട് ചോദിച്ചു.

സഹായം വേണ്ടെന്ന് പറഞ്ഞ അമൃത ഉടൻ തന്നെ സഹോദരന്റെ നേർക്ക് ആക്രമണം നടത്തി. ഹരീഷ് അമ്മയെ വിളിച്ചപ്പോൾ അവരെ കൊലപ്പെടുത്തിയതായി അമൃത പറഞ്ഞു. വീട്ടിലെ മറ്റൊരു മുറിയിൽ നിന്ന് നിർമലയുടെ മൃതദേഹം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button