ബംഗലൂരു: മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണു മരിച്ചു. പട്ന സ്വദേശിയായ ഗൗതം കുമാര്‍ (28) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ഹോളി ആഘോഷിക്കുകയായിരുന്നു ഗൗതം. ഇതിനിടയിലായിരുന്നു മാതാപിതാക്കൾ ഗൗതമിനെ ഫോണിൽ വിളിച്ചത്. സംസാരിക്കുന്നതിനായി ബാൽക്കണിയിൽ കയറിയ ഗൗതം അവിടെ നിന്നും തെന്നി വീഴുകയായിരുന്നു. തെക്കുകിഴക്കന്‍ ബംഗലൂരുവിലെ ബെല്ലന്ദൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
also read:പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു
ആഘോഷത്തിനിടെ ഗൗതം മദ്യം കഴിച്ചിരുന്നുവെന്നു പോലീസ് പറയുന്നു. സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ അസ്വഭാവികമായി ഒന്നും സംഭവിച്ചതായി കാണുന്നില്ലെന്നും പോലീസ് അറിയിച്ചു. അഞ്ചു വര്‍ഷം മുന്‍പ് ബംഗലൂരുവില്‍ എത്തിയ ഗൗതം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരു ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങിയത്.
Post Your Comments